ഹോക്കിയ്ക്കായി നവീന്‍

ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമാക്കണം;മോദിയോട് നവീന്‍ പട്‌നായിക് അടുത്ത ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ ഒഡീഷയില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആവശ്യം അറിയിച്ചത്.രാജ്യത്തെ കോടിക്കണക്കിന് ഹോക്കി ആരാധകര്‍ക്കൊപ്പമാണ് താങ്കളെന്ന് വിശ്വസിക്കുന്നതായി പട്‌നായിക് കത്തില്‍ പറഞ്ഞു.ദേശീയ കായിക വിനോദമായി അംഗീകരിക്കപ്പെടാന്‍ ഹോക്കിക്ക് യോഗ്യതയുണ്ട്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഹോക്കി താരങ്ങളോടുള്ള ആദരവ് കൂടിയായിരിക്കും അത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനൗദ്യോഗികമായി ഇന്ത്യയുടെ ദേശീയ കായിക വിനോദം എന്നറിയപ്പെടുന്നത് ഹോക്കിയാണ്