ലൂക്കാ മോഡ്രിച്ച് - അഭയാർത്ഥിയിൽ നിന്നും മികച്ച ലോക ഫുടബോളർ പദവിയിലെത്തിയ താരം

ലൂക്കാ മോഡ്രിച്ച് - അഭയാർത്ഥിയിൽ നിന്നും മികച്ച ലോക ഫുടബോളർ പദവിയിലെത്തിയ താരം യുദ്ധകാലാനുഭവങ്ങൾ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു ,ഫുട്ബോൾ ആണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് യുദ്ധത്തിന്റെയും വംശവെറിയുടെയും നെരിപ്പോടുകൾ പേറിയ ഒരു ബാല്യ കാല അഭയാർത്ഥിയിൽ നിന്നും മികച്ച ലോക ഫുടബോളർ പദവിയിലേക്കെത്തി നിൽക്കുമ്പോൾ ലൂക്കാ മോഡ്രിചിനെക്കുറിച്ച് പറയാൻ ഏറെയാണ്.പിൻതാങ്ങലുകളുടെയും ഏറ്റെടുക്കലുകളുടെയും പിൻബലമില്ലാതെ , ആരവങ്ങളുടെയും ആഘോഷങ്ങളുടെയും ഒച്ചപ്പാടുകളില്ലാതെ ലോക ഫുടബോളിൻറെ നെറുകയിലേക്ക് നിശബദ്ധമായി ഒറ്റക്ക് പന്ത് തട്ടി കയറി വന്ന ചെറുപ്പക്കാരൻ .... 33 കാരനായ ലൂക്ക മോഡ്രിച്ചിനെ ഇങ്ങനെയും വിശേഷിപ്പിക്കാം .2018 ലെ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 'ബാലന്‍ ഡി ഓര്‍' പുരസ്‌കാരം നേടിയിരിക്കുകയാണ് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് . ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ചതുടള്‍പ്പെടെ ഈ വര്‍ഷം താരം കാഴ്ച വച്ച മികച്ച പ്രകടനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത് .ഇതോടെ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ തേരോട്ടത്തിനാണ് അവസാനമിട്ടത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം പാരിസില്‍ നടന്ന ചടങ്ങില്‍ മോഡ്രിച്ച് ഏറ്റുവാങ്ങി. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി.ആഗോളതലത്തില്‍ നിന്നുള്ള സ്‌പോര്‍ട് ജേണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത മുപ്പതംഗ പട്ടികയില്‍ നിന്നാണ് ബാലെന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.പുരസ്‌കാര ജേതാവിനുള്ള അന്തിമപട്ടികയില്‍ മുപ്പതോളം പേരുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് പുരസ്‌കാരം ലഭിക്കുകയായിരുന്നു. റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടവും പുരസ്‌കാരനേട്ടത്തിന് തുണയായി.അവസാന പട്ടികയില്‍ 476 പോയിന്റുമായി രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മോഡ്രിച്ചിന്റെ മുന്നേറ്റം. 753 പോയിന്റാണ് മോഡ്രിച്ച് സ്വന്തമാക്കിയത്. മൂന്നാമതെത്തിയ അന്റോനിയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബപെയാണ് നാലാമത്. മെസ്സി അഞ്ചാമതായി. 2007ല്ന് ശേഷം ഇതാദ്യമായാണ് മെസ്സിയോ റൊണാള്‍ഡോയോ അല്ലാത്ത ഒരു താരം ബാലെന്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്നത്. ബ്രസീല്‍ താരം കക്കയ്ക്കായിരുന്നു 2007 ലെ പുരസ്‌കാരം. ഗോളടിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കല്ലാതെ ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ് .2006ല്‍ ഇറ്റിലിയുടെ ഫാബിയോ കന്നവാരോയ്ക്കും 2010ല്‍ സ്പെയിനിന്റെ ഇനിയെസ്റ്റയ്ക്കും ബാലണ്‍ ഡി ഓര്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലൂക്കാ മോഡ്രിച്ചും.