മഞ്ഞപ്പട തന്നെ.....കൊമ്പന്മാരുടെ ശക്തി

പുരസ്‌കാര നിറവില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധകസംഘത്തിനുള്ള പുരസ്‌കാരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് ലഭിച്ചത്. വിരാട് കൊഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. മികച്ച കാണികള്‍ വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്.ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കടലുകണ്ട് സൂപ്പര്‍ താരങ്ങളടക്കം അത്ഭുതപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകസമൂഹമായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആരാധകക്കൂട്ടമായ നമ്മ ടീം ആര്‍.സി.ബി, ഈ വര്‍ഷം മുതല്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകുന്ന ബംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ്‌ബ്ലോക് ബ്ലൂസ് എന്നിവരെ പിന്തള്ളിയാണ് മഞ്ഞപ്പടയുടെ നേട്ടം