ക്രിക്കറ്റ് പൂരത്തിനായി  കാര്യവട്ടം സ്പോർട്സ് ഹബ്

ക്രിക്കറ്റ് വിസ്മയത്തിനായി ഒരുങ്ങി കാര്യവട്ടം സ്പോർട്സ് ഹബ് .ക്രിക്കറ്റ് പൂരത്തിന്റെ അഞ്ചാം ഏകദിനത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു തലസ്ഥാനവും കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയവും.രാജ്യാന്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണു സ്പോർട്സ് ഹബ്ബ്. അരലക്ഷം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടെങ്കിലും സ്ക്രീനുകൾ ഉള്ളതിനാൽ 42,000 പേർക്കാണു പ്രവേശനം നല‍്കുക. സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനമാണു മറ്റന്നാൾ നടക്കുക. കഴിഞ്ഞ വർഷം നടന്ന ആദ്യ ടി20 മൽസരത്തിൽ കനത്ത മഴ തോർന്ന് അരമണിക്കൂറിനുള്ളിൽ മൽസരം നടത്തിയാണു സ്പോർട്സ് ഹബ് കയ്യടി നേടിയത്. തുരുവന്തപുരം ജില്ലയിൽ മാത്രം 234 കേന്ദ്രങ്ങൾ വഴിയാണ് ടിക്കറ്റുകൾ നൽകുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മീഡിയ ബോക്സ് ആണു സ്പോർട്സ് ഹബിനുള്ളത്. കളിക്കാർക്കായുള്ള ലോക്കർ റൂമുകൾ ,മൈതാനം കാണാവുന്ന രീതിയിലുള്ള കളിക്കാരുടെ മുറികൾ, കോർപറേറ്റ് ബോക്സുകൾ വിഐപി സീറ്റുകളുമടക്കം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൺവൻഷൻ സെന്റർ, സ്പോർട്സ് അക്കാദമി, സ്പോർട്സ് കോർട്ടുകൾ, ഒളിംപിക് നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ, , കഫേ, മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.മൈതാനത്തിനു നടുവിൽ അഞ്ചു പിച്ചുകളും പരീശീലനത്തിനായി നാല് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. മികച്ച നിലവാരം പുലർത്തുന്ന പിച്ച് എന്നാണ് ബിസിസിഐ ക്യൂറേറ്ററുടെ റിപ്പോർട്ട്.തിരക്കു കാരണം ഓൺലൈൻ ടിക്കറ്റുകളിൽ ബുദ്ധിമുട്ടു ഉണ്ടായതിനെ തുടർന്ന് , അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുത്തു നൽകുന്നുണ്ട്.പ്രവർത്തി ദിനമാണെങ്കിലും സ്റ്റേഡിയം നിറഞ്ഞു കവിയുമെന്ന കാര്യത്തിൽ സംശയമില്ല.