പുരുഷ ക്രിക്കറ്റ് നിയന്ത്രിക്കാന്‍ വനിതാ അമ്പയര്‍മാര്‍

പുരുഷ ക്രിക്കറ്റ് നിയന്ത്രിക്കാന്‍ വനിതാ അമ്പയര്‍മാര്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാനൊരുങ്ങി വനിതാ അമ്പയര്‍മാരായ എലോയിസ് ഷെരിദാനും മേരി വാല്‍ഡ്രനും ചരിത്രത്തില്‍ ആദ്യമായി പുരുഷ ക്രിക്കറ്റില്‍ രണ്ട് വനിതകള്‍ മത്സരം നിയന്ത്രിക്കാനൊരുങ്ങുകയാണ്‌. ക്രിക്കറ്റില്‍ ചരിത്രം കുറിക്കാനൊരുങ്ങി വനിതാ അമ്പയര്‍മാരായ എലോയിസ് ഷെരിദാനും മേരി വാല്‍ഡ്രനും. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ്ബ് ക്രിക്കറ്റില്‍ ടീ ട്രീ ഗള്ളി-നോര്‍ത്തേണ്‍ മത്സരത്തിലാണ് ഇരുവരും അമ്പയര്‍മാരാകുക. ദക്ഷിണ ഓസ്ട്രേലിയന്‍ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്രിക്കറ്റില്‍ എലോയിസ് ഷെരിദാന്‍ മത്സരം നിയന്ത്രിച്ച്ചിരുന്നു . ആദ്യ വനിതാ അമ്പയറായാണ് ഷെരിദാന്‍ മത്സരം നിയന്ത്രിച്ച് നേരത്തെ വാര്‍ത്തയില്‍ ഇടം പിടിച്ചത്. വനിതാ ബിഗ് ബാഷ് ലീഗില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേര്‍സ്- മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തില്‍ ക്ലൈര്‍ പൊളോസാക്കിനൊപ്പം മത്സരം നിയന്ത്രിച്ചും ഷെരിദാന്‍ ശ്രദ്ധനേടിയിരുന്നു. ഓസ്ട്രേലിയയില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് മാച്ച് നിയന്ത്രിക്കുന്ന ആദ്യ വനിതാ ജോഡി എന്ന ബഹുമാതിയും അവര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വനിതാ ട്വെന്റി-20 ലോകകപ്പില്‍ അയര്‍ലന്‍ഡിനായി കളിച്ച താരമാണ് മേരി വാല്‍ഡ്രന്‍. അയര്‍ലന്‍ഡിനായി ഫുട്‌ബോളിലും ഒരുകൈ നോക്കിയിട്ടുണ്ട് മേരി.