ഒളിംപിക്‌സില്‍ കസറാന്‍ ക്രിക്കറ്റും???

ക്രിക്കറ്റിന്റെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിഡ്‌നിയല്‍ ചേര്‍ന്ന യോഗത്തില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കിപോണ്ടിങ്ങ്, മുന്‍ ഇംഗ്ലീഷ് താരം മൈക്ക് ഗേറ്റിങ്ങ്, ശ്രീലങ്കന്‍ താരമായിരുന്ന കുമാര്‍ സംഗക്കാര, ഓസ്‌ട്രേലിയന്‍ താരം ജോണ്‍ സ്റ്റീവന്‍സ് എന്നിവരാണ് പങ്കെടുത്തത്.ഇക്കാര്യത്തില്‍ ബിസിസിഐ മുന്‍കയ്യെടുത്താല്‍ ഒരു നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റിന് ഒളിംപിക്‌സിലേക്ക് തിരിച്ചുവരാനാകുമെന്നും ഇതിഹാസ താരങ്ങള്‍ വ്യക്തമാക്കി. 2024 പാരീസ് ഒളിംപ്ക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ഐസിസി ശ്രമം നടത്തുന്നുണ്ടെങ്കിലും ബിസിസിഐ ഇതിന് താല്‍പര്യം കാണിച്ചിരുന്നില്ല.