ചെൽസി താരം സെസ് ഫാബ്രിഗാസ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു

സ്പാനിഷ് ദേശീയ ടീമിൽ അംഗവും ചെൽസി ടീമിന്റെ മിഡ്ഫീൽഡറുമായ സെസ് ഫാബ്രിഗാസ് ഗിന്നസ് ബുക്കിൽ ഇടം നേടി .കുറച്ചു മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോൾ അവസരം ഉണ്ടാക്കി കൊടുത്താണ് താരം ഈ അപൂർവം നേട്ടം സ്വന്തമാക്കിയത് .കുറച്ചുനാളുകളായി ദേശീയ ടീമിനു പുറത്താണെങ്കിലും പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്ന് 100 ഗോളവസരങ്ങള്‍ സൃഷ്ടിചിരുന്നു .ഇതു തന്നെയാണ് ഗിന്നസ് റെക്കോഡിലേക്ക് വഴിതുറന്നതും. 367 മത്സരങ്ങളില്‍ നിന്നാണ് ഗിഗ്‌സ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാന്‍ ഗിഗ്‌സിന്റെ റെക്കോഡാണ് ഫാബ്രിഗാസ് മറികടന്നത്. എന്നാൽ 293 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നാണ് മുപ്പത്തൊന്നുകാരന്‍ ഈ നേട്ടം കൈവരിച്ചത്.മറ്റു താരങ്ങളെ പോലെ താനത്ര വേഗമേറിയ ഒരാളല്ല, അത്ര ശക്തനുമല്ല, അത്ര ഫ്‌ളെക്‌സിബിളായിട്ടുള്ള ആളുമല്ല. ഇത്തരം ശാരീരിക മുന്‍തൂക്കമൊന്നുമില്ലാതെ ഈ നേട്ടം സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ഫാബ്രിഗാസ് പ്രതികരിച്ചു. 2016-ല്‍ തന്നെ ഫാബ്രിഗാസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ആ സീസണില്‍ സ്റ്റോക്ക് സിറ്റിയെ 4-2 ന് തകര്‍ത്ത മത്സരത്തില്‍ വില്ലിയന് നല്‍കിയ ഗോളവസരത്തോടെയാണ് ഫാബ്രിഗാസ് റെക്കോഡ് ബുക്കില്‍ പേരു ചേര്‍ത്തത്. പുരസ്‌കാരം സമ്മാനിച്ചത് ഈ വര്‍ഷവും. 16-ാം വയസില്‍ ആഴ്സനലിനായാണ് ഫാബ്രിഗാസ് അരങ്ങേറ്റം കുറിച്ചത്. 2011-ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെത്തിയ താരം മൂന്നു വര്‍ഷത്തിനു ശേഷം ചെല്‍സിയിലേക്കു പോവുകയായിരുന്നു .