32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ... ബെല്‍ജിയം...

ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിന് മഞ്ഞപ്പടയുടെ തോല്‍വി അർജന്റീന, ജർമനി, സ്പെയിന്‍, പോർച്ചുഗല്‍.. ഇപ്പോള്‍ ബ്രസീലും വമ്പന്മാരെല്ലാം പുരത്തായതോടെ റഷ്യയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്ബോള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രവചനാതീതം ആകുകയാണ്. ചുവന്ന ചെകുത്താന്മാരായ ബെൽജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി. പതിമൂന്നാം മിനിറ്റിൽ ഫെർണാൻഡിന്യോയുട സെൽഫ് ഗോളിലാണ് ബെൽജിയം ലീഡ് നേടിയത്. ബെൽജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവർ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളി. നേരത്ത നടന്ന ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.