ഗ്രീന്‍ഫീല്‍ഡില്‍ തൃപ്തരായി ഐസിസി

രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തിന് വേദിയാകുന്ന തിരുവനന്തപുരത്തെ ഗ്രീന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ തൃപ്തരായി ബിസിസിഐ-ഐസിസി സംഘംകഴക്കൂട്ടം ഗ്രീന്‍ഫീന്‍ഡ് സ്റ്റേഡിയം മികച്ചതാണെന്നും രാജ്യാന്തര മല്‍സരത്തിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിനുണ്ടെന്നും ഐസിസി അക്രഡിറ്റേഷന്‍ ഉടന്‍ ലഭ്യമാകുമെന്നും ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് വ്യക്തമാക്കി. അതേസമയം നവംബര്‍ 7ന് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരത്തിനായുള്ള ഒരുക്കങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.