റോജർ ഫെഡററെ ഡ്രസിങ് റൂമില്‍ തടഞ്ഞു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ടെന്നിസ് താരം റോജർ ഫെഡററെ ഡ്രസിങ് റൂമില്‍ തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പ്രതിഷേധം ശക്തമാവുകയാണ് .ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെയാണ് ലോകപ്രശസ്ത സ്വിസ് ടെന്നിസ് താരം റോജർ ഫെഡറര്‍ക്ക് ഇത്തരമൊരു അനുഭവമുണ്ടായത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അക്രഡിറ്റേഷന്‍ പാസ് ധരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഡ്രസിങ് റൂമിനകത്തേക്ക് കയറുന്നതില്‍ നിന്ന്താരത്തെ വിലക്കി.എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ അവിടെ നിലയുറപ്പിച്ച ഫെഡറര്‍ തന്റെ ടീം അംഗങ്ങള്‍ വരുന്നതുവരെ കാത്തുനിന്നു. അധികം വൈകാതെ ഫെഡററുടെ അടുത്തെത്തിയ അദ്ദേഹത്തിന്റെ പരിശീലകന്‍ ഇവാന്‍ ലുബിസിച്ച്‌ താരത്തിന്റെയും മറ്റൊരു ടീം അംഗത്തിന്റെയും പാസുകള്‍ കാണിച്ച ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇവരെ അകത്ത് പ്രവേശിക്കാന്‍ അനുവദിച്ചത്.എന്നാൽ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഫെഡററുടെ ആരാധകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇത്രയും പ്രശസ്തനായ ഒരു താരത്തെ മനസിലാകാത്ത സുരക്ഷാ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന് താരത്തെ മനസിലാകാതിരുന്നതല്ലെന്നും അക്രഡിറ്റേഷന്‍ പാസ് ധരിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചതാണെന്നും വ്യക്തമാക്കി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന തന്റെ നൂറാമത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ ബ്രിട്ടീഷ് താരം ഡാനിയേൽ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി ഫെഡറര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു .നിലവിലെ ചാമ്ബ്യന്‍ കൂടിയായ ഫെഡറര്‍ രണ്ട് റൗണ്ടുകളും പിന്നിട്ടത് ടെന്നീസ് പ്രേമികള്‍ക്ക് ഒട്ടേറെ പ്രതീക്ഷ നല്‍കുന്നുണ്ട് . ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ഫെഡറര്‍ മൂന്നാം റൗണ്ടിലേക്കെത്തിയത്.സ്‌കോര്‍ 76(5), 76(3), 63.ആദ്യ സെറ്റില്‍ ഫെഡററുടെ സര്‍വ് ബ്രേക്ക് ചെയ്ത് ലോക റാങ്കിംഗില്‍ 189ാം സ്ഥാനക്കാരനായ ഇവാന്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് കൈവിട്ടത്.കരിയറിലെ ഏഴാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെഡറര്‍. അതോടൊപ്പം തന്റെ നൂറാമത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ അമേരിക്കന്‍ ടെന്നീസ് താരം ടൈലര്‍ സ്വിഫ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച്‌ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രീക് താരം സ്റ്റെഫാനോസ് സ്റ്റിപാസിനോയാണ് ഫെഡററുടെ എതിരാളി.ആറു വട്ടം ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ താരം കരിയറിലെ ഏഴാമത്തെ കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് .കഴിഞ്ഞ വർഷം ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ എടിപി റാങ്കിങ് പ്രകാരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ പന്തിള്ളി റോജര്‍ ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ പദവിയില്‍ എത്തിയിരുന്നു . മാഡ്രിഡ് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പുറത്തായതാണ് നദാലിന് തിരിച്ചടിയായത്. കഴിഞ്ഞ മാര്‍ച്ച് മുതുല്‍ തുടര്‍ച്ചയായി കളിക്കളത്തില്‍നിന്നും വിട്ടുനിന്നിട്ടും ഫെഡറര്‍ക്ക് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായി. ക്ലേ കോര്‍ട്ട് സീസണില്‍ നിന്നും ഫെഡറര്‍ പൂര്‍ണമായും പിന്‍വാങ്ങുകയായിരുന്നു. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോക്കോവിച്ച് ആറ് സ്ഥാനം പിറകോട്ടായി 18-ാം റാങ്കിലാണ്. തുടര്‍ച്ചയായ തോല്‍വികള്‍ സെര്‍ബിയന്‍ താരത്തിന് വിനയാവുകയായിരുന്നു.മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വേരേവ് ആണ് മൂന്നാം റാങ്കിലുള്ള പുരുഷതാരം. ഇന്ത്യന്‍താരം യൂക്കി ഭാംബ്രി എട്ട് സ്ഥാനം നഷ്ടമായി 94-ാം റാങ്കിലാണ്. മറ്റൊരു ഇന്ത്യന്‍താരം രാംകുമാര്‍ രാമനാഥന്‍ 124-ാം സ്ഥാനത്താണ്. 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടവും ഫെഡറർ കൈവരിച്ചിരുന്നു.