സ്റ്റീവ് റിട്ടേണ്‍സ്

സ്റ്റീ​വ് സ്മി​ത്ത് തിരിച്ചെത്തുന്നു; ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ വി​ല​ക്ക് നേ​രി​ടു​ന്ന മു​ൻ ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ട്വ​ന്‍റി-20 കാനഡ ലീ​ഗി​ൽ ക​ളി​ക്കാ​നാ​ണ് സ്മി​ത്ത് ഒ​രു​ങ്ങു​ന്ന​ത്. ലീ​ഗി​ൽ ക​ളി​ക്കാ​ൻ സ്മി​ത്തി​ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​നു​മ​തി ന​ൽ​കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കി​ടെ പ​ന്തി​ല്‍ കൃ​ത്രി​മം കാ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്മി​ത്തി​നെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ല​ക്കി​യ​ത്. സ്മി​ത്തി​നൊ​പ്പം വി​ല​ക്ക് നേ​രി​ട്ട ഡേ​വി​ഡ് വാ​ർ​ണ​റും കാ​മ​റൂണ്‍ ബാ​ന്‍​ക്രോ​ഫ്റ്റും വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലും നി​ന്നും താ​ര​ങ്ങ​ളെ ക​ളി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇതോ​ടെ ക്രി​ക്ക​റ്റി​ൽ നി​ന്നും പൂ​ർ​ണ​മാ​യും മാ​റ്റി നി​ർ​ത്ത​പ്പെ​ട്ടി​രു​ന്ന താ​ര​ങ്ങ​ൾ​ക്ക് തി​രി​ച്ചു​വ​ര​വി​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ്മി​ത്തി​നൊ​പ്പം വി​ല​ക്ക് നേ​രി​ടു​ന്ന വാ​ർ​ണ​റും ബാ​ൻ​ക്രോ​ഫ്റ്റും തി​രി​ച്ച​വ​ര​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.