എ.ബി. ഡിവില്ലേഴ്‌സ് വിരമിച്ചു

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ത്രാരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ എല്ലാ മേഖലയില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ഒരു വലിയ തീരുമാനം എടുക്കുകയാണ് എന്ന് കുറിച്ചാണ് ഡിവില്ലേഴ്‌സ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്.ഞാന്‍ ക്ഷീണിതനാണ്, മറ്റുള്ളവര്‍ക്ക് മാറി കൊടുക്കേണ്ട സമയമായെന്നും അദ്ദേഹം തന്റെ വിടവാങ്ങള്‍ പ്രഖ്യാപനത്തിലൂടെ അറിയിച്ചു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്ന ഡിവില്ലേഴ്‌സ് ടീം തോറ്റ് പുറത്തായതിന് ശേഷം ദക്ഷിണാഫ്രിയിലേക്ക് മടങ്ങിയതിന് ശേഷമാണ് നിര്‍ണായക തീരുമാനമെടുത്തത്.ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളിലും 228 ഏകദിനങ്ങളിലും 78 ടി.ട്വന്റി മത്സരങ്ങളിലും ഡിവില്ലേഴ്‌സ് പാഡണിഞ്ഞിട്ടിണ്ട്.