സൂപ്പര്‍ കോഹ്ലിയുടെ റെക്കോര്‍ഡ് മഴ

ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി വിരാട് കോഹ്ലി 2017 തുടക്കത്തില്‍ ഇരട്ട സെഞ്ച്വറിയുമായി ക്രീസ് നിറഞ്ഞ കോഹ്ലി അഥെ കുതിപ്പ് വര്‍ഷാവസാനത്തിലും തുടരുന്നു.ലങ്കയ്‌ക്കെതിരായ നാഗ്പൂരിലെ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സംഞ്ച്വറി തികച്ച വിരാട് കോഹ്ലി സച്ചിനടക്കമുള്ള താരങ്ങളുടെ പല റെക്കോര്‍ഡുകളും പഴങ്കഥയാക്കുന്നു.നായക സ്ഥാനത്തിരുന്ന ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതിന്റെ റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കി. ലോക ക്രിക്കറ്റില്‍ നായകനായിരിക്കെ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന റെക്കോര്‍ഡില്‍ ലാറയ്ക്ക് ഒപ്പവുമെത്തി കോഹ് ലി. അഞ്ച് ഡബിള്‍ സെഞ്ചുറിയാണ് ഇരുവരും നേടിയിരിക്കുന്നത്. കലണ്ടര്‍ വര്‍ഷം 10 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡ് സെഞ്ചുറി നേടി കോഹ് ലി നേരത്തെ തന്റെ പേരിലാക്കിയിരുന്നു. ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ 2017ലെ കോഹ് ലിയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു അത്.നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിന് കരുത്തായി നില്‍ക്കുന്ന കോഹ്ലി കണ്ടുപഠിക്കാന്‍ മികച്ച പുസ്തകം തന്നെ