പുകഞ്ഞ് ഡല്‍ഹി...തിരിച്ചടിയാണോ..???

ഡല്‍ഹിയിലെ പുകമഞ്ഞ് രാജ്യാന്തര ക്രിക്കറ്റിനെയും ബാധിക്കുന്നു മലിനീകരണം കാരണം മാസ്‌ക് ധരിച്ച് ക്രിക്കറ്റ് കളിപ്പിക്കേണ്ട അവസ്ഥയിലാണ് ഡല്‍ഹി.140 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മുഖംമൂടി അണിഞ്ഞാണ് ലങ്കന്‍ താരങ്ങള്‍ ഫിറോസ്ഷാ കോട്‌ലയില്‍ മത്സരത്തിനിറങ്ങിയത്.പുകമഞ്ഞിനെതിരെ ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതോടെ മത്സരം അരമണിക്കൂറോളം തടസ്സപ്പെട്ടു.123 -ാം ഓവറില്‍ മൂന്നാം പന്തെറിഞ് പേസ് ബോളര്‍ ലഹിരു ഗമാജെ ബോളിംഗ് നിര്‍ത്തി.പിന്നെയും പരാതികള് തുടര്‍ന്നതോടെയാണ് ക്യാപ്ടന്‍ കോഹ്ലി ഇന്നിഗ്‌സ് ഡിക്ലയര്‍ ചെയ്തത്. അതിനിടെ ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ നിരക്ക് ഇന്നലെ കൂടുതലായിരുന്നെന്നാണു റിപ്പോര്‍ട്ട്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്ററുകളുടെ അളവില്‍ വര്‍ധനയുണ്ടായി നവംബര്‍ 19ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ഹാഫ് മാരത്തണും വായുമലിനീകരണം കാരണം റദ്ദാക്കിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് പിഎം 2.5, പിഎം 10 എന്നീ മലിനീകാരികളാണ് നഗരത്തിന്റെ അന്തരീക്ഷത്തെ ഏറ്റവും കൂടുതല്‍ മോശമാക്കുന്നത്. അത്യാപത്കരമായ വായുമലിനീകരണം ഡല്‍ഹിയെ മൂടുമ്പോള്‍ രാജ്യാന്തര മല്‍സരങ്ങളിലെ പ്രധാന്യമേറിയ വേദിയെന്ന നിലയില്‍നിന്നു ഡല്‍ഹി പിന്തള്ളപ്പെടുമെന്ന ആശങ്ക ശക്തം.