പ്രായമേറിയ ഒന്നാമന്‍...ഇത് ഫെഡറര്‍ യുഗം...!!!!

ടെന്നീസ് കോര്‍ട്ടിലെ രാജാവ് റോജര്‍ ഫെഡറര്‍ തന്നെ വീണ്ടും ഒന്നാം നമ്പര്‍. പുരുഷ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ എന്ന നേട്ടത്തില്‍ തിരിച്ചെത്തി 36 കാരനനായ സ്വിസ്താരം.റോട്ടര്‍ഡാം ഓപ്പണില്‍ ഡച്ച് താരം റോബിന്‍ ഹാസെയെ തോല്‍പ്പിച്ചാണ് ഫെഡററ്# വീണ്ടും ഒന്നാമനായത്.ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായമേരിയ ഒന്നാം റാങ്കുകാരനാണ്.2003ല്‍ 33 വയസില്‍ ഒ്‌നാമനായ ആന്ദ്രേ ആഗസിയുടെ റെക്കോര്ഡാണ് ഫെഡറര്‍ മറികടന്നത് 2012ലാണ് ഫെഡറരര്‍ ഇതിന് മുന്‍ ലോക ഒന്നാംറാങ്കിലെത്തിയത്2004ല്‍ ആദ്യമായി ഒന്നാമനായി.ഇടക്കാലത്് നൊവാക് ജോക്കോവിച്ചിനോട് പതറിപ്പോയെങ്കിലും 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തോടെയാണ് ഫെഡറര്‍ യുഗത്തിന് വീണ്ടും തുടക്കമിട്ടത്.ലോക ഒന്നാം നമ്പറിലെത്തിയ പ്രായമേറിയ താരം.കാര്യം ശരിതന്നെ പക്ഷെ പ്രായം കൂടിയെന്നത് കേട്ടപ്പോള്‍ സങ്കടം തോന്നി റോജര്‍ ഫെഡററുടെ വാക്കുകളില്‍ തമാശ നിറയുന്നു