റെക്കോര്‍ഡ് സ്റ്റമ്പിംഗുമായി എംഎസ് ധോണി

ട്വന്‍റി 20 ക്രിക്കറ്റില്‍ റെക്കോര്‍ഡ്‌ സ്റ്റമ്പിംഗ് നേട്ടവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ചൊവ്വാഴ്ച ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി 20 ലോകകപ്പിൽ ആണ് പാകിസ്താന്‍ താരം കമ്രാൻ അക്മലിനെ മറികടന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ് ധോണി റെക്കോര്‍ഡ്‌ കരസ്ഥമാക്കിയത്. ഇതുവരെ 33 സ്റ്റംമ്പിംഗുകള്‍ ആണ് ധോണി ട്വന്‍റി 20 ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഏകദിന പരമ്പരയിലും 107 സ്റ്റംമ്പിംഗുകളുമായി ധോണി തന്നെയാണ് മുന്നില്‍. ഓവര്‍ ഓള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 38 സ്റ്റംമ്പിംഗുകളോടെ മൂന്നാം സ്ഥാനകാരനാണ് ഇദ്ദേഹം. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ പതിനാലാം ഓവറില്‍ ജോണി ബെയർസ്റ്റോയെയും ജോ റൂട്ടിനെയും പുറത്താക്കിയാണ് ധോണി ഒന്നാം സ്ഥാനത്തേയ്ക്ക് ചുവടു വച്ചത്.32 സ്റ്റമ്പിംഗുകളുമായി കമ്രാൻ അക്മല്‍ രണ്ടാം സ്ഥാനത്തും 28 സ്റ്റമ്പിംഗുകളുമായി എം ഷഹസാദ് മൂന്നാം സ്ഥാനത്തും തുടരുന്നു. ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ ഉള്ള കളിക്കാരനും ധോണി തന്നെയാണ്.42 ക്യാച്ചുകള്‍ ആണ് ട്വന്‍റി 20 ക്രിക്കറ്റില്‍ ധോണി കരസ്ഥമാക്കിയത്.