കടം വാങ്ങിയും ഇരന്നും പണമുണ്ടാക്കി ഇന്ത്യയ്ക്കായി മെഡല്‍ നേടി കാഞ്ചന്‍ മാല

ബെര്‍ലിനില്‍ വെച്ച് നടന്ന അന്താരാഷ്ട്ര പാരാ അത്‌ലറ്റിക്‌സ് നീന്തല്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച കാഞ്ചന്‍ മാല വെള്ളി മെഡല്‍ സ്വന്തമാക്കിയത് കടം വാങ്ങി ലഭിച്ച പണം കൊണ്ട്. സര്‍ക്കാര്‍ അനുവദിച്ച തുക ലഭിക്കാതെ വന്ന അവസരത്തിലാണ് അന്ധയായ ഈ നീന്തല്‍താരത്തിന് ഈയൊരു അനുഭവം ഉണ്ടായിരിക്കുന്നത്. അന്യ നാട്ടില്‍ വെച്ച് അപരിചിതരായ പലരുടെയും കൈയില്‍ നിന്ന് കാശ് കടം വാങ്ങേണ്ടതായി വന്നുവത്രെ. പരിപൂര്‍ണ അന്ധയായ കാഞ്ചന്‍മാല നാഗ്പുര്‍ സ്വദേശിയാണ്.