അന്‍പത്തിരണ്ടാം വയസ്സിലും സാഹസികതയുമായി അഞ്ചു

അയണ്‍മാന്‍ ട്രയാത്ലന്‍ പൂര്‍ത്തീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരിയാണ് അഞ്ചു ഖോസല പ്രയാസമേറിയ ഏകദിന കായിക മത്സരങ്ങളില്‍ ഒന്നായ അയണ്‍മാന്‍ ട്രയാത്ലന്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യക്കാരിയാണ് അഞ്ചു ഖോസല.പ്രായം അന്‍പത്തിരണ്ട്. ഡല്‍ഹിയിലാണ് താമസം. ഓസ്ട്രെലിയയില്‍ വച്ച് നടന്ന മത്സരത്തിന്‍റെ ദൈര്‍ഘ്യം 15 മണിക്കൂര്‍, 54 മിനുട്ട്, 54 സെക്കന്റ്‌ ആണ്.3.86 കിലോമീറ്റര്‍ നീന്തല്‍, 180.25 കിലോമീറ്റര്‍ ബൈക്ക് ലെഗ്, കൂടാതെ 42.2 കിലോമീറ്റര്‍ മാരത്തോണ്‍ എന്നിവ ഇടവേള കൂടാതെ പൂര്‍ത്തിയാക്കുന്നതാണ് മത്സരം.കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ നിരന്തരമായ പരിശീലനമാണ് ഇതിന് സഹായമായതെന്ന് അഞ്ചു പറയുന്നു.2,761 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,315 ഫിനിഷിംഗ് ലൈന്‍ കടന്നു. അഞ്ചു വിന്‍റെ പ്രായത്തിലുള്ളവരുടെ വിഭാഗത്തില്‍ ആകെ 41 പേരാണ് മത്സരിച്ചത്. ഇതില്‍ 38ആം സ്ഥാനക്കാരിയായാണ് അഞ്ചു മത്സരം പൂര്‍ത്തിയാക്കിയത്.വിവിധ രാജ്യങ്ങളില്‍ നിന്നായി മത്സരത്തില്‍ ആകെ 336 വനിതകള്‍ പങ്കെടുത്തു.പൂനെ സ്വദേശിയായ കൗസ്തുബ് രാട്കര്‍ ആണ് അഞ്ജുവിന്റെ കോച്ച്.