അന്നും ഇന്നും നെഹ്‌റ ഇന്ത്യന്‍ താരം...!!!

വിരാട് കോഹ്ലിക്ക് വെറും 10 വയസ് പ്രായമുള്ളപ്പോഴാണ് ആശിഷ് നെഹ്‌റ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കോഹ്ലിക്ക് നെഹ്‌റ അവാര്‍ഡ് കൊടുക്കുന്ന ചിത്രം കുറച്ച് കാലം മുന്‍പെ കണ്ടതാണ്.ഇന്ന് ആ കുട്ടി കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുങ്ങുകയാണ് ആശിഷ് നെഹ്‌റ.39 കാരനായ നെഹ്‌റയെ യുവരാജ് സിംഗിനെയും സുരേഷ് റെയ്‌നയെയും തഴഞ്ഞാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടി-20 പരമ്പരയ്‌ക്ക്വേണ്ടി തിരിച്ചുവിളിച്ചത്