ബ്രസീലിന് ശരിക്കും ശ്വാസം മുട്ടി....

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയെ നേരിട്ട ബ്രസീല്‍ ടീമിന് ശ്വാസം മുട്ടി. ഗോള്‍ രഹിത സമനിലയില്‍ മത്സരം അവസാനിച്ചെങ്കിലും സമുദ്ര നിരപ്പില്‍ നിന്ന് 12,000 അടിയോളം ഉയരത്തിലുള്ള ബൊളീവിയന്‍ കാലാവസ്ഥ ബ്രസീല്‍ ടീമിന് അസ്വസ്ഥതയുണ്ടാക്കി.ഡ്രസിങ് റൂമില്‍ ബ്രസീല്‍ ടീം ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുന്ന ഫോട്ടോകള്‍ ഉള്‍പ്പെടെ ചില വിദേശ മാധ്യമങ്ങളാണ് വാര്‍ത്തയാക്കിയത്. ബൊളീവിയയിലെ ലാ പാസിലുള്ള എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.