ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ ലോക ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. 

ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച മിതാലി ഫൈനല്‍വരെ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും മിതാലി സ്വന്തമാക്കി. മിതാലിക്ക് പുറമെ ഓള്‍ റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരുടം ലോക ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.