33,360 വജ്രക്കല്ലുകള്‍...മുതലതുകല്‍..മെയെ്‌വതര്‍ ഞെട്ടി

പച്ച ഇറ്റാലിയന്‍ മുതലത്തുകലിലാണ് ഈ ബെല്‍റ്റുണ്ടാക്കിയിരിക്കുന്നത് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ എതിരാളികളില്ലാത്ത പോരാളിയായ കോണര്‍ മഗ്രിഗറിനെതിരെ ഇടിച്ചിട്ട് തുടര്‍ച്ചതായ അന്‍പതാം മല്‍സരത്തിലും മിന്നുന്ന വിജയം നേടിയ മെയ്വെതര്‍ക്ക് ലഭിക്കാന്‍ പോകുന്ന സമ്മാനം ഞെട്ടിപ്പിക്കുന്ന മണി ബെല്‍റ്റ്. 33,360 വജ്രക്കല്ലുകള്‍, 600 ഇന്ദ്രനീലക്കല്ല്, 300 മരതകക്കല്ല്, 1.5 കിലോ ഗ്രാമോളം വരുന്ന 24 കാരറ്റ് തനിത്തങ്കം എന്നിവ ചേര്‍ത്ത് നിര്‍മിച്ച അപൂര്‍വ്വ ബെല്‍റ്റാണിത്.