ഇനി കപ്പിത്താനില്ലാത്ത മഞ്ഞപ്പടയോ...???

കോച്ച് റെനി മ്യൂലന്‍സ്റ്റീന്‍ പുറത്ത് ,പുതിയ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ നീക്കം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗലുരു എഫ്.സിക്കെതിരെ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിയത്.2017 ജൂലൈ 14നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല മ്യൂലന്‍സ്റ്റീന്‍ ഏറ്റെടുത്തത്. ഐഎസ്എല്ലില്‍ 1 ജയം അഞ്ച് സമനില രണ്ട് തോല്‍വി ആകെ 7 പോയിന്റ് ഇതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നില.ഗോളടിക്കാന്‍ മറന്ന ടീമിനുള്ളില്‍ നിന്ന് കോച്ചിന്റെ രാജി ആവശ്യം ഉയരുന്നതായി ചില സംശയങ്ങളുമുയരുന്നു.ബെഗലുരുവിനെതിരെ മ്യൂലന്‍സ്റ്റീന്റെ തന്ത്രങ്ങള്‍ പാളിപോയെന്ന് മുന്‍ താരങ്ങളുടെയടക്കം വിമര്‍ശനങ്ങളുണ്ടായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.