അടിമുടി പിഴച്ച്...അടിതെറ്റി വീണു...!!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടിതെറ്റി വീണ ബ്ലാസ്റ്റേഴ്‌സിന് അടിമുടി പിഴച്ചുവോ...??? വളരെ മികച്ച ടീമിനെ അണിയിച്ചൊരുക്കി ലോകത്തെ ഏറ്റവും ശക്തമായ ആരാധകരെയും കൂട്ടി കളത്തിലിറങ്ങിയ മഞ്ഞപ്പടയ്ക്ക് എവിടെയാണ് പിഴച്ചത്. ആറു ജയം 7 സമനില 5 തോല്‍വി പട്ടികയിലെ സകല കോളങ്ങളും പൂരിപ്പിച്ച പ്രകടം പരാജയതോത് കുറവ് പക്ഷെ വിജയിക്കാവുന്നയിടത്തൊക്കെ നേരിട്ട സമനില തുടക്കം മുതലെ ടീമിന് ശനിയായി. കോപ്പലാശാന്‍ അഭാവം ഒരുപക്ഷെ ടീമിനെ തളര്‍ത്തിയിട്ടുണ്ടാകും. ഈ സീസണില്‍ രണ്ട് പരിശീലകരുടെ കീഴില്‍ അണിനിരന്ന മഞ്ഞപ്പടയ്ക്ക് അണിയറയില്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.ഒപ്പം വിടാതെ തുടര്‍ന്ന പരിക്കും.പെകൂസണ്‍,ബെര്‍ബറ്റോവ്,ഹ്യൂസ്,ഹെംങ്ബര്‍ട്ട് ജിങ്കാന്‍ കളിക്കാന്‍ ആളുണ്ടായിരുന്നു പക്ഷെ കളി കണ്ടില്ല.അടിതെറ്റിയ കൊമ്പന്‍ അടുത്ത സീസണില്‍ നെഞ്ചുവിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട