മഞ്ഞപ്പടയെ കണ്ട് അസൂയപ്പെടണം...!!!

കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന മഞ്ഞക്കടലിളകുന്ന ശബ്ദം തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിലും പരാജയത്തിലും ഒപ്പം നില്‍ക്കുന്ന ആരാധകര്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനം.കഴിഞ്ഞ ദിവസം മുംബൈസിറ്റിയുമായുള്ള മത്സര ശേഷം വീണ്ടും അസൂയപ്പെടുത്തുകയാണ് മഞ്ഞപ്പട. മൂന്നാമത്തെ ഹോം മാച്ചിലും ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയെങ്രിലും ആ നിരാശ മാറ്റിവെച്ച് തങ്ങളുടെ ടീമിന് സപ്പോര്‍ട്ട് ചെയ്യുന്ന ആരാധക വൃന്തം മത്സരശേഷം സ്‌റ്റേഡിയം മുഴുവന് വൃത്തിയാക്കിയാണ് മഞ്ഞപ്പട മൈതാനം വിട്ടുപോയത്.ലോകഫുട്‌ബോളില് പോലും ഇത്തരം ഒറു വാര്‍ത്ത കേട്ടിട്ടുപോലുമില്ല.പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞ ഗ്യാലറികള്‍ ഒരു കൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജും മഞ്ഞപ്പടയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു മഞ്ഞപ്പട ഫാന്‍സ് ക്ലബിന്റെ ഔദ്യോഗിക പേജിലൂടെയാണ് ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തു വന്നത്.