ഹ്യൂമേട്ടന്‍ ഹീറോയിസം....!!!

ഒടുവില്‍ ഹ്യൂമേട്ടന്‍ മാജിക്കില്‍ ബ്ലാസ്‌റ്റേഴ്‌സ് കരയറി.ഇനി വിജയം മാത്രം മുന്നില്‍ ഇയാന്‍ ഹ്യൂമെന്ന കളിക്കാരന്‍ സംഹാരതാണ്ഡവമാടിയ മൈതാനത്ത് തങ്ങളുടെ ഹോം ഗ്രൗണ്ട് ആയിട്ടുകൂടി ഡല്‍ഹി ഡൈനാമോസ് കാഴ്ചക്കാരായി മാറി.മഞ്ഞപ്പടയിലെ സഹതാരങ്ങള്‍ക്ക് ഹ്യൂമേട്ടനെ സഹായിക്കുക എന്ന ദൗത്യം മാത്രമെ ഉണ്ടായിരുന്നുള്ളു.ഹ്യൂമിന്റെ ഹാട്രിക് ഗോളില്‍ മഞ്ഞപ്പടയുടെ ശക്തമായ തിരിച്ചു വരവ് മലയാളികളുടെ ഹ്യൂമേട്ടന്റെ ഈ സീസണിലെ ആദ്യ ഗോള്‍,വൈകിയാണെലും ഇനി മഞ്ഞപ്പടയ്ക്ക് ആത്മവിശ്വാസത്തിന്റെ നാളുകള്‍.പോയിന്റ് പട്ടികയില്‍ സമനിലക്കുരുക്കില്‍പ്പെട്ട് 8 സ്ഥാനത്തായിരുന്ന മഞ്ഞപ്പട്ട 11 പോയിന്റുമായി നേരെ കുതിച്ച് 6 ല്‍ എത്തി.സികെ വിനീത് കളത്തിലിറങ്ങിയില്ല. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് .ആദ്യമായി എവേ ജഴ്സിയിലാണ് കളിക്കാനിറങ്ങിയത്. സ്ഥിരം മഞ്ഞ ജഴ്സിയുടെ നേര്‍ എതിര്‍ നിറങ്ങളിലാണ് പുതുജഴ്സി. നിരവധി ബ്ലാസ്റ്റേഴ്സ് ആരാധകരും ഒപ്പം സച്ചിനെത്തിയതും ആവേശം പരമോന്നതിയിലെത്തിച്ചു.