അനന്തപുരിക്ക് മൂന്നാം അങ്കം...ആദ്യ ജയം ഇന്നാകണേ...!!

ഇന്ത്യ-ന്യൂസിലാന്‍ഡ് നിര്‍ണായക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന പത്മനാഭന്റെ മണ്ണ് ഗ്രീന്‍ ഫീല്‍ഡും തിരുവനന്തപുരവും ഇന്ന് രാജ്യാന്തര ശ്രദ്ധയിലാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് നിര്‍ണായക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന പത്മനാഭന്റെ മണ്ണ്.ആദ്യ രാജ്യാന്തര മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്കാകണെയെന്നാണ് കോടിക്കണക്കിനാരാധകരുടെ പ്രാര്‍ത്ഥന.കനത്തമഴ വില്ലനായാല്‍ പോലും വെള്ളം കെട്ടിക്കിടാത്ത മൈതാനം.മഴമാറിയാല്‍ നിമിഷങ്ങള്‍ക്കകം മത്സരം തുടങ്ങാം.ഒപ്പം മികവുറ്റ ഡ്രെയിനേജ് സംവിധാനം.ഇന്ന് മൂന്നാം തവണയാണ് തിരുവനന്തപുരം രാജ്യാന്ത്ര ക്രിക്കറ്റ് മത്സരത്തിന് സാക്ഷ്യം വഹിക്കുന്നത്.1984,1988,2017 ആദ്യം ഓസീസും പിന്നെ വിന്‍ഡീസും ഇപ്പോ കിവീസും.1984ലെ ഓസീസ് ഇന്ത്യപര്യടനത്തിലെ രണ്ടാം ഏകദിനം.ഇന്ത്യയുടെ 175 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഓസീസ് നടക്കവെ 29 റണ്‍സില്‍ മത്സരം അവസാനിച്ചുയ1988ലെ വിന്‍ഡീസ് -ഇന്ത്യ പരമ്പരയിലെ 7-ാം ഏകദിനം.9 വിക്കറ്റിന് കരുത്തരായ വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചു.ഇനി മൂന്നാം അങ്കം.50000 കാണികള്‍ക്ക് മത്സരം കാണാം.90 ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി വിറ്റുപോയി.ശേഷിച്ച 5000 ടിക്കറ്റുകള് ആദ്യ മണിക്കൂറിലേ തീര്‍ന്നു