ടൊന്റ്വി-ടൊന്റ്വി എന്ത്....ഇനി ടി-10

അഞ്ച് ദിവസം നീണ്ടുനിന്ന ടെസ്റ്റ് മത്സരങ്ങള്‍ വിരസമായപ്പോഴാണ് ഏകദിന ക്രിക്കറ്റ് മത്സരങ്ങളെന്ന ആലോചന ഉണ്ടായത്. ഒരു ദിവസം കൊണ്ട് മത്സരം അവസാനിക്കുന്ന നിലയിലായിരുന്നു ക്രിക്കറ്റിന്റെ മുഖം മാറ്റിയ രൂപത്തിന്റെ വരവ്. അറുപത് ഓവര്‍ മത്സരങ്ങള്‍ പിന്നീട് അമ്പതിലേക്ക് എത്തി.എന്നാല്‍ അതും പലപ്പോഴും വിരസമായപ്പോള്‍ പുതിയ രൂപങ്ങള്‍ ആലോചനയിലെത്തി. ഇരുപത് ഓവര്‍ മത്സരങ്ങളിലേക്കായിരുന്നു പരീക്ഷണങ്ങള്‍ എത്തിയത്. ഇപ്പോഴിതാ ടി ട്വന്റി മത്സരങ്ങളും മാറ്റത്തിന്റെ പാതയിലാണ്