മഞ്ഞപ്പടയ്ക്ക് ആ കരുത്ത് ഇനി ഇല്ല...!!!

മഞ്ഞപ്പടയ്ക്ക് ഇനി ഹ്യൂമേട്ടനില്ലാതെ കളത്തിലിറങ്ങണം അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആരാധകരുടെ പ്രിയപ്പെട്ട ഇയാന്‍ ഹ്യൂം ഇനിയുള്ള മത്സരങ്ങളിലില്ല.കളിക്കിടെ ലഭിച്ച ചുവപ്പു കാര്‍ഡിനു പുറമെയാണ് പൂനയ്‌ക്കെതിരെ കാല്‍മുട്ടിനേറ്റ പരിക്ക്.ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ ഹ്യൂമേട്ടന്റെ പ്രാര്‍ത്ഥനമാത്രമെ മഞ്പ്പടയ്ക്കു ലഭിക്കു.ഈ സീസണില്‍ ഇനി തനിക്ക് കളിക്കാനാകില്ലെന്ന് ഇയാന്‍ ഹ്യൂം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.ട്വിറ്ററിലൂടെയാണ് ഹ്യൂം ആരാധകരെ ഞെട്ടിച്ച് വിവരം അറിയിച്ചത്.ഡോക്ടരുമായി ആലോചിച്ചു.മറ്റൊരാളായി തിരിച്ചുവരും.കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ നല്‍കുന്ന പിന്തുണ ലോകത്ത് മറ്റൊരിടത്തും എനിക്ക് ലഭിക്കില്ല.വേഗം തിരിച്ചെത്താനായിട്ടാണ് പോകുന്നത് ഹ്യൂം കുറിച്ചു.ഹ്യൂമേട്ടനില്ലാതെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി