ക്രിക്കറ്റില്‍ ഈ പരിശോധന പറ്റൂലാ....

ക്രിക്കറ്റ് താരങ്ങളെ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയരാക്കണമെന്ന വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ബിസിസിഐ മറ്റ് കായിക താരങ്ങള്‍ക്കുള്ളതു പോലെ ക്രിക്കറ്റ് താരങ്ങളെയും ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന കേന്ദ്ര നിലപാട് ഉള്‍ക്കൊള്ളാനാകില്ലെന്ന് ബിസിസിഐ.താരങ്ങളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സിക്ക് അധികാരമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.നാഡ ദേശീയ ഉത്തേജക വിരുദ്ധ സമിതിക്കെഴുതിയ കത്തിലാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്ക് വിധേയരാക്കിയില്ലെങ്കില്‍ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതി അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് ക്രിക്കറ്റ് താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം നീക്കം നടത്തുന്നതിനിടെയാണ് ബിസിസി എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനുള്ള മറുപടി ബോര്‍ഡ് നല്‍കിയത്.മത്സരമില്ലാത്ത സമയങ്ങളില്‍ പരിശോധന നടത്തുന്നതിന് താരങ്ങളെവിടൊയണുള്ളതെന്ന് വെളിപ്പെടുത്തണമെന്നതാണ് വ്യവ്യസ്ഥ.ഇത് സുരക്ഷ പ്രശ്‌നങ്ങള്‍ വരെയുണ്ടാക്കുമെന്ന് ബിസിസിഐ പറയുന്നു.ഉത്തേജക വിരുദ്ധ സമിതിയുടെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് താരങ്ങളുടെ സ്വാകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ബിസിസിഐ വാദം.