ആഷസില്‍ തീപാറും പോരാട്ടം; തണുപ്പിക്കാന്‍...???

ലോകത്തെ ക്ലാസിക് ആഷസില്‍ തീ പാറുമ്പോള്‍ ആ ചൂട് തണുപ്പിക്കാന്‍ സ്വിമ്മിംഗ് പൂള്‍ ബ്രിസ്‌ബേനിലെ പച്ച മൈതാനത്ത് സ്റ്റീവ് സ്മിത്തും ജോയ് റൂട്ടും തന്ത്രങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആവേശ പോരാട്ടത്തിന്റെ ഉത്സവ ലഹരിയിലാണ് ക്രിക്കറ്റ് ആരാധകര്‍.ഇപ്പോള്‍ ആഷസിനെക്കാള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിനെകുറിച്ചാണ്,നീന്തി കുളിച്ച് സമാധാനത്തോടെ ആഷസ് ആസ്വദിക്കാനുള്ള സൗകര്യമാണ് സ്‌റ്റേഡിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.ബിക്കിനിയും ട്രങ്ക്‌സും ധരിച്ച് ആരാധകര്‍ക്ക് ചൂടില്‍ നനിന്നും തണുപ്പിലേക്ക് കടക്കം. കഴിഞ്ഞ വര്‍ഷം രാത്രിയും പകലുമായി നടന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഗബ്ബയിലെ സ്വിമ്മിംഗ പൂള്‍ ഉദ്ഘാടനം ചെയ്തത്.ഒളിംപിക്‌സ് സ്വിമ്മറായി സ്റ്റെഫാനി റൈസാണ് ഗബ്ബാ സ്വിമ്മിംഗ് പൂളിന്റെ അംബാസിഡര്‍. ചുരുക്കി പറഞ്ഞാല്‍ ആഷസിനൊപ്പം ഹബ്ബയിലെ ഈ പൂള്‍കൂടി വാര്‍ത്താശ്രദ്ധനേടുകയാണ്‌