പ്ലാസ്റ്റിക്കിനെ വൈദ്യുതി കമ്പിയാക്കാം

പ്ലാസ്റ്റിക്കിനെ വൈദ്യുതി കമ്പിയാക്കാം 

ഭക്ഷണം പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ വൈദ്യുതി കടത്തിവിടാനുള്ള കമ്പിയാക്കിമാറ്റാമെന്ന് പഠനം. ‘ദ ജേണൽ ഫോർ കാർബൺ റിസർച്ചി’ൽ വന്ന പഠനറിപ്പോർട്ടാണിത്.

പുനഃചംക്രമണം നടത്താൻ ബുദ്ധിമുട്ടുള്ള ബ്ലാക്ക് പ്ലാസ്റ്റിക്കിലാണ് പരീക്ഷണം നടത്തിയത്. ‘ ‘അതിസൂക്ഷ്മമായി സംസ്‌കരിച്ചെടുത്ത ഈ രാസവസ്തുവിൽനിന്ന് കാർബൺ നാനോട്യൂബ് പോലെ ഉയർന്ന മേന്മയുള്ള വസ്തുക്കൾ ഉണ്ടാക്കാം. കാർബൺ നാനോട്യൂബുകൾ അവിശ്വസനീയമായ പദാർഥ സവിശേഷതകളുള്ള ചെറുകണികകളാണ്. സിലിൻഡർ രൂപത്തിലുള്ള കമ്പിവേലിക്ക് സമാനമായ ഘടനയുള്ള അവയ്ക്ക് ചൂടും വൈദ്യുതിയും കടത്തിവിടാനാകും.

ടച്ച് സ്‌ക്രീനുകൾക്കായുള്ള ഫിലിം, 5ജി ശൃംഖലയ്ക്കായി ഉപയോഗിക്കുന്ന ആന്റിന തുടങ്ങിയവ നിർമിക്കാൻ നാനോ ട്യൂബുകൾ ഉപയോഗപ്രദമാണ്.

നാസ വ്യാഴത്തിലേക്ക് അയച്ച ജൂനോ ബഹിരാകാശ വാഹനത്തിൽ വൈദ്യുതാഘാതം തടയാനും അവ ഉപയോഗിച്ചിരുന്നു. പ്രസരണശേഷി കുറയാൻ കാരണമാകുന്ന വൈദ്യുതക്കമ്പികളിലെ അതിതാപം പരിഹരിക്കാൻ ഇതിലൂടെ സാധിക്കും’’ -സ്വാൻസി സർവകലാശാലയിലെ ഗവേഷകൻ ആൽവിൻ ഓർബെക് വൈറ്റ് ചൂണ്ടിക്കാട്ടി

Plastic Can Be Made Into Electricity