സമുദ്രാന്തര്‍ഭാഗം ലാബിലുണ്ടാക്കി നാസ

സമുദ്രാന്തര്‍ഭാഗം അതേപോലെ പുനര്‍നിര്‍മിച്ച് നാസ ഗവേഷകര്‍ പരീക്ഷണത്തിനൊരുങ്ങുന്നു 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിച്ചിരുന്ന ജീവികളെ കുറിച്ച് പഠിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. സമുദ്രത്തിന്റെ അടിത്തട്ടിലെ ജലതാപവിള്ളലുകളില്‍ ജീവികളെങ്ങനെ കഴിയുന്നു എന്നു കണ്ടെത്താനായാല്‍ അത് ഭൂമിയിലെ ജീവന്റെ രഹസ്യങ്ങളിലേക്കുള്ള വഴിതുറക്കുമെന്നാണ് കരുതുന്നത്. സമുദ്രത്തിലെ തണുത്ത വെള്ളവും ഭൂമിക്കടിയിലെ ചൂടുള്ള വെള്ളവും തമ്മില്‍ ചേരുന്നത് ഈ ജലതാപവിള്ളലുകളിലൂടെയാണ്. സമുദ്രത്തിലെ ജീവന്റെ തുടിപ്പുകളുടെ ഉറവിടം ഇവിടെനിന്നാണെന്നാണ് ഗവേഷകരുടെ അനുമാനം. നാസയുടെ കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് സമുദ്രാന്തര്‍ ഭാഗത്തിന്റെ മിനിയേച്ചര്‍ രൂപം ഉണ്ടാക്കുന്നത്.