ചൊവ്വയുടെ മനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

ചൊവ്വയുടെ ഉപരിതലത്തിലെ മനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ. ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടനയും പ്രത്യേകതകളും വിശദമാക്കുന്ന 2054 ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടത് നാസയുടെ ചൊവ്വാ ദൗത്യമായ എംആര്‍ഒയിലെ ക്യാമറയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചൊവ്വയുടെ ഉപരിതലത്തിലെ ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് ഹൈ റൈസ് എന്ന ക്യാമറ. ചുവന്ന ഗ്രഹത്തിന്റെ ഉപരിതല ചിത്രങ്ങള്‍ വളരെ വിശദമായാണ് ഇവ ഒപ്പിയെടുക്കുന്നത്. അടുത്തിടെ തകര്‍ന്ന് വീണ് യൂറോപ്യന്‍ ചൊവ്വ ദൗത്യമായ ഷിയാ പരേലി തകര്‍ന്നു വീണതിന്റെ ചിത്രങ്ങളും ഇവയില്‍ ഉള്‍പ്പെടും. ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടനയും പ്രത്യേകതകളും വിശദമാക്കുന്ന 2054 ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടത്. ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ എടുത്തിട്ടുള്ളവയാണ് ഈ ചിത്രങ്ങള്‍. ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് വിക്ഷേപിച്ച നാസയുടെ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്. 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ചരിത്രം വഴിമാറാന്‍ പോവുന്ന വിവരങ്ങളായിരിക്കും അവിടെ നിന്നും ലഭിക്കാന്‍ തുടങ്ങുന്നതെന്നാണ് പ്രതീക്ഷ. ഭൂമി ഇല്ലാതായാല്‍ മനുഷ്യ വംശത്തിന് താമസം മാറ്റാന്‍ മറ്റൊരിടം ഉണ്ടോഎന്നതടക്കം പ്രതീക്ഷകളാണ് ഇൻസൈറ്റിലുള്ളത്. ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച്‌ അറിയുകയും അത് മനുഷ്യരാശിയുടെ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നാസ ഇന്‍സൈറ്റ് പദ്ധതി നടപ്പിലാക്കിയത്. ഇൻസൈറ്റ് ചൊവ്വയിലെത്തി ആദ്യ മിനിട്ടിൽ തന്നെ ചിത്രങ്ങൾ അയച്ചിരുന്നു. ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്.ചൊവ്വയെപ്പറ്റിയുള്ള പഠനത്തിൽ ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നുമാണ് ഇൻസൈറ്റ്.54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് പേടകം പ്രതീക്ഷിച്ചതുപോലെ വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിറങ്ങിത്. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 16 അടിയോളം ആഴത്തിലുള്ള കാര്യങ്ങളായിരിക്കും ഇന്‍സൈറ്റ് നിരീക്ഷിക്കാന്‍ കഴിയുന്നത്. 2020 ജൂലൈയിൽ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയയ്ക്കാനും ഒരുങ്ങുന്നുണ്ട് നാസ. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയാണു ലക്ഷ്യം. മാർസ് 2020 എന്നു പേരിട്ട പേടകം ചൊവ്വയിലെ നദീതട പ്രദേശമായ ‘ജെസീറോ ക്രേറ്ററി’ലായിരിക്കും ഇറങ്ങുക. 2021 ഫെബ്രുവരിയിൽ ഇതു ജെസീറോയിൽ വന്നിറങ്ങുമെന്ന പ്രതീക്ഷയിലാണു ഗവേഷണം തുടരുന്നത്. ആറു വർഷം മുൻപു ചൊവ്വയിൽ വന്നിറങ്ങിയ ക്യൂരിയോസിറ്റി റോവറിനേക്കാളും ഭാരിച്ച ഉത്തരവാദിത്തമാണ് മാർസ് 2020യെ കാത്തിരിക്കുന്നത്. ജെസീറോയിൽ വന്നിറങ്ങുന്ന പേടകത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ– ചൊവ്വയിൽ ഏതെങ്കിലും വിധത്തിൽ എന്നെങ്കിലും ജീവൻ നിലനിന്നിരുന്നോയെന്നു കണ്ടെത്തുക. 350 മുതൽ 390 കോടി വരെ വർഷങ്ങൾ പഴക്കമുള്ളതായിരിക്കും ഈ ജീവന്റെ അംശമെന്നത് മറ്റൊരു സത്യം. എന്നാൽ ഭൂമിയിൽ എങ്ങനെയാണു ജീവനുണ്ടായത് എന്നതിന്റെ ഉൾപ്പെടെ ഉത്തരം ചൊവ്വയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. അടുത്ത ഘട്ടത്തിൽ ചൊവ്വയിലേക്കു മനുഷ്യനെ അയയ്ക്കുകയാണു നാസയുടെ ലക്ഷ്യം.