സത്യം പറയിക്കും  നാർകോ അനാലിസിസ്

പ്രതികളിൽ നിന്നും തെളിവ് ശേഖരിയ്ക്കാനായി സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ മാർഗ്ഗമാണ് നാർകോ അനാലിസിസ്. കുറ്റാന്വേഷണ ഏജൻസികൾ പ്രതികളിൽ നിന്നും തെളിവ് ശേഖരിയ്ക്കാനായി സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ മാർഗ്ഗമാണ് നാർകോ അനാലിസിസ്. കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവരിൽ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകൾ കുത്തിവച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഉപയോഗിക്കുന്ന ഒരു ശാസ്‌ത്രീയ പരിശോധനയാണിത്‌ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വിലക്കുകളില്ലാതെ ആത്മനിയന്ത്രണമില്ലാതെ സത്യസന്ധമായി ഉത്തരം നൽകത്തക്ക രീതിയിൽ വ്യക്തികളുടെ തലച്ചോറിൽ രാസമാറ്റമുണ്ടാക്കാൻ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകൾക്ക്‌ കഴിയുന്നു.ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ച്‌ വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരവസ്ഥയിലേക്ക്‌ മനുഷ്യനെ എത്തിക്കാൻ കഴിവുള്ളവയാണ്‌ നാർക്കോട്ടിക്കുകൾ. ഇത്തരം നാർക്കോട്ടിക്കുകളാണ്‌ പലപ്പോഴും ട്രൂത്ത്‌ സിറങ്ങളായി ഉപയോഗിക്കുന്നത്‌