ലോകത്തിന് മുന്നില്‍ ഒരു ചോദ്യ ചിഹ്നം പോലെ രക്തം ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം

54 കിലോമീറ്ററോളം നീളത്തില്‍ പരന്നു കിടക്കുന്ന അന്റാര്‍ട്ടിക്കയിലെ ടെയ്‌ലര്‍ ഹിമാനി പ്രദേശത്തിലെ 'രക്തം' ഒലിച്ചിറങ്ങുന്ന ആ വെള്ളച്ചാട്ടം ഗവേഷകരുടെ കണ്ണില്‍ പെട്ടത് 1911 ലായിരുന്നു.ബ്ലഡ് ഫാള്‍സ് എന്നായിരുന്നു ഗവേഷകര്‍ വെള്ളച്ചാട്ടത്തിന് നല്‍കിയ പേര്. പക്ഷേ ആ ക്ഴ്ചയുടെ രഹസ്യം അന്വേഷിച്ചവര്‍ക്കൊന്നും യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.പിന്നീട് മഞ്ഞുപാളികളിലെ ചുവന്ന ആല്‍ഗെകളാണ് ചുവപ്പന്‍ പ്രതിഭാസത്തിനു പിന്നിലെന്നായിരുന്നു ലോകം ഈ രക്തച്ചാലിന്റെ രഹസ്യമെന്ന പേരില്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ആല്‍ഗെകള്‍ എവിടെ നിന്ന് എത്തിയെന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.