ഇന്ത്യക്കാരനുമായി ഗഗന്‍യാന്‍ 2021ല്‍ ബഹിരാകാശത്തെക്ക്

ഇന്ത്യക്കാരനുമായി ഗഗന്‍യാന്‍ 2021ല്‍ ബഹിരാകാശത്തെക്ക് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കുമെന്ന് ഐഎസ്ആര്‍ഒ വെള്ളിയാഴ്ച ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക്ബ ഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി. 10,000കോടി രൂപ ദൗത്യത്തിനായി കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്.മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് ഇറക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. മനുഷ്യരില്ലാതെ 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കും. ദൗത്യങ്ങള്‍ക്കുള്ള ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നല്‍കും.ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ഈ വ്ര‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും എന്നും ഐഎസ് ആര്‍ഒ അറിയിച്ചു.മാര്‍ച്ച് 25നും ഏപ്രില്‍ അവസാനത്തിനുമിടക്ക് ദൗത്യം നടപ്പാക്കുമെന്നാണ് അറിയിച്ചതെങ്കിലും ഏപ്രില്‍ പകുതിയില്‍ നടപ്പാകുമെന്നാണ് കരുതുന്നതെന്നും ഐഎസ്ആര്‍ഒഒ ചെയര്‍മാന്‍ ശിവന്‍ അറിയിച്ചു.