ഫോറൻസിക് സയൻസ്

വിവിധ ശാസ്ത്രശാഖകളുൾപ്പെടുത്തി കുറ്റാന്വേഷണം നിർവ്വഹിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ശാസ്ത്രശാഖയെയാണ് കുറ്റാന്വേഷണ ശാസ്ത്രം അഥവാ ഫോറൻസിക് സയൻസ്. ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഫോറന്‍സിക് സയന്‍സ് വിദഗ്ധന്‍െറ ചുമതല.കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന സ്ഥലം സന്ദർശിക്കുന്ന കുറ്റാന്വേഷണ ശാസ്ത്രജ്ഞൻ സ്ഥലത്തു ലഭ്യമായ എല്ലാ ശാസ്ത്രീയമായ തെളിവുകളും ശേഖരിക്കുന്നു. പിന്നീട് ഈ തെളിവുകളെ ലബോറട്ടറികളിൽ വിശദപരിശോധനക്ക് വിധേയമാക്കുന്നു. അവയിൽ നിന്നും ഉരുത്തിരിയുന്ന നിഗമനങ്ങൾ കുറ്റാന്വേഷണത്തെ വളരെയധികം സഹായിക്കുന്നു.