ആദ്യമായി മനുഷ്യ ശരീരത്തിന്‍റെ നിറമുള്ള എക്സ്‌ -റേ എടുത്തു

കറുപ്പും വെള്ളയും മാറി ഇനി നിറമുള്ള എക്സ്- റേയുടെ കാലം. ലോകത്താദ്യമായി മനുഷ്യ ശരീരത്തിന്‍റെ നിറമുള്ള എക്സ്- റേ എടുത്തു.ത്രീ-ഡി കളര്‍ എക്സ്- റേ ആണ് ഇതിലൂടെ സാധ്യമാകുന്നത്. രോഗാവസ്ഥയുടെ കൂടുതല്‍ വ്യക്തവും കൃത്യവുമായ ചിത്രം ചികിത്സയ്ക്കായി ലഭിക്കും. കൃത്യമായ രോഗനിർണയം സാധ്യമാക്കാന്‍ നിറമുള്ള എക്സ്- റേ സഹായിക്കും.ബ്രേക്ക് ത്രൂ മെഡിക്കല്‍ സ്കാനര്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. സിഇആര്‍എന്‍ വികസിപ്പിച്ചെടുത്ത മെഡിപിക്സ് ത്രീ സാങ്കേതിക വിദ്യയാണ് സ്കാനറില്‍ ഉപ്രവര്‍ത്തിക്കുന്നത്.കണികാ പരിശോധന സാധ്യമാക്കുന്ന റീഡ് ഔട്ട്‌ ചിപ്പുകള്‍ ആണ് മെഡിപിക്സില്‍ ഉള്ളത്.ഉയര്‍ന്ന റസല്യൂഷനില്‍ ഉയര്‍ന്ന കോണ്‍ട്രാസ്റ്റില്‍ വളരെ വിശ്വസനീയമായ ചിത്രങ്ങൾ എടുക്കാന്‍ ഈ എക്സ്- റേ സഹായിക്കുന്നു. മൂന്നാം തലമുറയിലുള്ള മെഡിപിക്സ് സാങ്കേതികതയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്. ഇന്ന് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും അത്യാധുനികമായ ചിപ്പ് ആണ് മെഡിപിക്സ് ത്രീ.എക്സ്- റേ യില്‍ ഉള്ള ഓരോ നിറവും ഓരോ എനര്‍ജി ലെവല്‍ ആണ് സൂചിപ്പിക്കുന്നത്.