ആകാശവിസ്മയം....ഇനി 480 വര്‍ഷം കഴിഞ്ഞ്‌

ബഹിരാകാശ ഗവേഷകര്‍ കാത്തിരുന്ന വിസ്മയ കാഴ്ചയുമായി വമ്പന്‍ ഛിന്നഗ്രഹം 'ഫ്‌ലോറന്‍സ്' ഇന്ന് ആകാശത്ത് ദൃശ്യമായി. ഭൂമിയില്‍നിന്ന് 4.4 മില്യണ്‍ മൈല്‍ (ഏഴു മില്യണ്‍ കിലോമീറ്റര്‍) അകലെക്കൂടെയാണ് ഫ്‌ലോറന്‍സ് കടന്നുപോയതെന്ന് നാസ അറിയിച്ചു.ഈ മാസം അഞ്ചു വരെ ദൃശ്യമാകും. ഫ്‌ലോറന്‍സ് ഇനി ഇത്രയും സമീപമെത്താന്‍ 480 വര്‍ഷം കഴിയണം.