ഗ്വാട്ടിമലയില്‍ ഒളിപ്പിച്ച നഗരം...!!!

കാടിനുള്ളില്‍ ഒളിപ്പിച്ച നഗരം.ഇത് മായന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകളെന്ന് ശാസ്ത്ര ലോകം തെക്കേ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയിലെ ഒരു വനത്തിനുള്ളില്‍ 770 ചതുരശ്ര മൈല്‍ (1,99,429 ഹെക്റ്റര്‍) വലിപ്പമുള്ള ഒരു നഗരം കണ്ടെത്തി. ലേസര്‍ സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് പുരാതന നഗരം വീണ്ടും പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞത്.ഒരു കോടി മനുഷ്യരെങ്കിലും ജീവിച്ചിരുന്ന കൂറ്റന്‍ നഗരങ്ങളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. മായന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് ചരിത്രപരമായ ഈ കണ്ടെത്തല്‍ എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.60,000 മായന്‍ നിര്‍മ്മിതികള്‍ ലേസര്‍ വര്‍ഷത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മായന്‍ കാലഘട്ടത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും യുദ്ധരീതികളെക്കുറിച്ചും അറിയാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് കരുതുന്നത്. ലൈറ്റ് ഡിറ്റെക്ഷന്‍ ആന്‍ഡ് റേഞ്ചിങ് എന്ന ലി-ഡാര്‍ (LiDAR) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നഗരം കണ്ടെത്തിയത്.പത്തോളം വ്യത്യസ്ത പ്രദേശങ്ങള്‍ കാടിനുള്ളില്‍ പരിശോധിച്ചതിന് ശേഷമാണ് ഗവേഷകര്‍ നടത്തിയത്