ഹിമയുഗത്തിലേക്ക് ബ്രിട്ടണ്‍....!!!

നൂറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും ലോകം നടന്നടുക്കുന്നു ഹിമയുഗത്തിലേക്ക് 10 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടണില്‍ ഹിമയുഗമെത്തും പേടിക്കേണ്ടൊരു മുന്നറിയിപ്പാണ് കലാവസ്ഥ ഗവേഷകര്‍ നല്‍കിയിരിക്കുന്നത്.ബ്രിട്ടണിലെ നദികളെല്ലാം മഞ്ഞുറഞ്ഞ് ഒഴുക്കില്ലാത്തവയായി മാറുമെന്നാണ് ഗവേഷകരുടെ പ്രവചനം.ബ്രിട്ടണിലെയും റഷ്യയിലെയും കാലാവസ്ഥ ഗവേഷകരാണ് രണ്ട് വ്യത്യസ്തമായ പഠനങ്ങളിലൂടെ ഈ മുന്നറിയിപ്പു നല്‍കുന്നത്.2021 മുതല്‍ 33 വര്‍ഷത്തോളം ഈ ഹിമയുഗം നീണ്ടുനില്‍ക്കുമത്രെ.2030 ആകുമ്പോഴേക്കും ഹിമയുഗം ശക്തിപ്പെടും.2045 ഓടെ മഞ്ഞിന്റെ അളവ് കുറഞ്ഞേക്കുമെന്നും ഗവേഷകര്‍ കരുതുന്നു.സൂര്യനില്‍ നിന്നുള്ള കാന്തിക തംരഗങ്ങളിലുണ്ടാകുന്ന കുറവാണ് ഈ ഹിമയുഗത്തിലേക്ക് നയിക്കുന്നത്.ഈ കുറവ് കാരണം മുമ്പും ചെറിയ ഹിമയുഗങ്ങള്‍ ഭൂമിയിലുണ്ടായിട്ടുണ്ട്. ഈ കാലാവസ്ഥ പഠനങ്ങള്‍ 97 ശതമാനവും ശരിയാകാനുള്ള സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുകള്‍ തള്ളികളയാനുമാകില്ല