ഭൂമിയോളം പോന്ന 15 പേര്‍..!!!

350 പ്രകാശവര്‍ഷം അകലെയാണ് പുതിയ നക്ഷത്രത്തിന്റെ സ്ഥാനം. ഏകദേശം ഭൂമിയുടെ വലുപ്പം വരുന്ന 15 ഗ്രഹങ്ങളുള്ള നക്ഷത്രത്തെ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ശാസ്ത്രലോകം. ക്രൂണോസ് എന്നു പേരിട്ടിരിക്കുന്ന ഗ്രഹത്തിന് 4 ബില്യണ്‍ വര്‍ഷത്തെ പഴക്കമുള്ള നക്ഷത്രത്തെ കണ്ടെത്തിയിരിക്കുന്നത് പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിയോസ് എന്ന ഇരട്ട നക്ഷത്രവും ക്രൂണോസിനുണ്ട്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പേടകമായ ഗയ ഉപയോഗിച്ച് ഇരട്ട നക്ഷത്രങ്ങളുടെ രൂപീകരണത്തെക്കുറിച്ചും ചലനത്തെക്കുറിച്ചും ഒപ്പം നക്ഷത്രങ്ങളിലെ രാസസംയുക്തങ്ങളെക്കുറിച്ചും ഗവേഷണസംഘം പഠിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ.