സൂര്യല്‍ ആദ്യ പേടകമെത്തി :  ’ പാര്‍ക്കര്‍ സോളാര്‍ പ്രോബ്’

ഫ്‌ളോറിഡയിലെ കേപ്പ് കനവെരലില്‍ വച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സൂര്യനിലേക്ക് മനുഷ്യന്‍ അയക്കുന്ന ആദ്യത്തെ ഉപഗ്രഹം കൂടിയാണിത്. ഇതോടെ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന ബഹിരാകാശ പേടകം പുതിയ ചരിത്രം കുറിചിരിക്കുകയാണ് .ഏത് കൊടും ചൂടിനേയും പ്രതിരോധിക്കാനുള്ള താപകവചം കൊണ്ട് മൂടിയതാണ് പേടകം.സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച്‌ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം.സൂര്യനില്‍ നിന്നുള്ള വികരണങ്ങളെ കുറിച്ചും സൗരവാതങ്ങളെ കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ 26.55 ദശലക്ഷം മൈല്‍ അടുത്തുകൂടി കടന്നുപോയതായും നാസ അറിയിച്ചു.സൂര്യനെ കുറിച്ച് അറിയാതെ കിടക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍ സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ കുറിച്ചും സൗരവാതങ്ങളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷി. സൂര്യന് അടുത്ത് എത്താവുന്നതില്‍ പരമാവധി ദൂരത്തില്‍ ഇതിന് എത്താനാവുമെന്നാണ് നാസയുടെ അവകാശവാദം.ഇരുപതുവര്‍ഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത പാര്‍ക്കര്‍ സോളര്‍ പ്രോബ് ഏഴുവര്‍ഷമെടുത്താണു ദൗത്യം പൂര്‍ത്തിയാക്കുക.സൂര്യനിലെ ശക്തമായ തരംഗങ്ങളെയും കാറ്റിനെയും കുറിച്ച് ആദ്യമായി നിര്‍വചിച്ചത് യൂജീന്‍ പാര്‍ക്കറാണ്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ആസ്‌ട്രോഫിസിസ്റ്റ് ആയ യൂജീന്‍ പാര്‍ക്കറിനോടുള്ള ആദരസൂചകമായിട്ടാണ് സൗരദൗത്യത്തിന് ഈ പേരിട്ടത്. സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവെന്ന റെക്കോഡ് ഇനി ഈ പേടകത്തിനു സ്വന്തം.