സാമ്യതയേറെ...പക്ഷെ മനുഷ്യനല്ലെ ?

പെറുവിലെ നാസ്‌കയില്‍ നിന്നും എഡി 245നും 410 നൂറ്റാണ്ടിനും ഇടയ്ക്ക് ജീവിച്ചിരുന്ന മനുഷ്യന് സമാനമെന്ന് കരുതപ്പെടുന്ന ജീവിയുടെ മമ്മി കണ്ടെത്തി. കൈകാലുകളില്‍ മൂന്ന് വീതം വിരലുകളുള്ള ഈ മമ്മി അന്യഗ്രഹ വാസികളെന്നാണ് ഒരുകൂട്ടം കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ വാദിക്കുന്നത്. അസാധാരണമായ നീളമുള്ള കൈകാലുകളില്‍ മൂന്ന് വീതം വിരലുകളും നീണ്ട് കൂര്‍ത്ത തലയുമുള്ള ജീവിയുടെ മമ്മിയാണ് കണ്ടെത്തിയത്.മനുഷ്യനുമായി സമാനതയുള്ള മറ്റൊരു ജീവിയുടെ മമ്മിയാണ് ഇതെന്നാണ് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ. കോണ്‍സ്റ്റന്റൈന്‍ കൊറോകോവ് പറയുന്നത്. വെളുത്ത നിറത്തിലുള്ള പൊടിയില്‍ പൊതിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മമ്മി കണ്ടെത്തിയത്. ശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഇതെന്നാണ് കരുതപ്പെടുന്നത്.