അലിയില്ല...ഇരിക്കുന്തോറും

അലിഞ്ഞ് തീര്‍ന്നാലോ എന്ന വേവലാതിയില്‍ പെട്ടെന്ന് ഐസ്‌ക്രീം കഴിച്ച് തീര്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാന്‍. ബയോതെറാപ്പി ഡെവലപ്മെന്റ് സെന്റര്‍ ആണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. രുചി വര്‍ധിപ്പിക്കുന്നതിനായി സ്‌ട്രോബറിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത പോളിഫിനോള്‍ എന്ന ദ്രാവകം ഈ ഐസ്‌ക്രീം നിര്‍മാതാക്കള്‍ ചേര്‍ത്തു.