ഉല്‍ക്കയുടെ സ്ഥാനമാണ് പ്രശ്‌നം...!!!

ഭൂമിയിലേക്ക് പതിച്ച ഉല്‍ക്കയുടെ സ്ഥാനം അല്‍പ്പമൊന്നുമാറ്റിയിരുന്നെങ്കില്‍ ഒരു പക്ഷെ ദിനോസറുകള്‍ ഇന്നും ഭൂമുഖത്തുണ്ടായിരുന്നേനെ ഏതാണ്ട് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഉല്‍ക്കാപതനത്തിലാണ് ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ അപ്രത്യക്ഷമായതെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. ഏതാണ്ട് 100 ട്രില്യണ്‍ ടിഎന്‍ടി ശേഷിയുള്ള ഉല്‍ക്കയാണ് ഭീമന്‍ ജീവികളെ ഇല്ലാതാക്കിയത്. അന്നത്തെ ഉല്‍ക്കാപതനത്തില്‍ 75 ശതമാനം ജീവികളും ഭൂമുഖത്ത് നിന്ന് ഇല്ലാതായെന്നാണ് വിലയിരുത്തല്‍. ഉല്‍ക്കപതിച്ച സ്ഥലമാണ് സത്യത്തില്‍ ദിനോസറുകള്‍ നാമാവശേഷമാകാന്‍ കാരണമെന്നാണ് പോപുലര്‍ സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.മെക്‌സികോയിലെ യുകാട്ടന്‍ എന്ന പ്രദേശത്ത് ഉല്‍ക്ക പതിച്ചാണ് വിനയായത്. ഇവിടം സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായിരുന്നു. ഉല്‍ക്കാപതനത്തിന്റെ ശക്തിയില്‍ താപനില ഉയരുകയും ഭൂമി മുഴുവന്‍ തീപടരുകയും ചെയ്തത്. ഇതാണ് അന്നത്തെ ജീവികളുടെ നാശത്തിനും സസ്തനികളുടെ ജനനത്തിനും കാരണമായതെന്ന് ശാസ്ത്രം വി