ഇനി 40 വര്‍ഷംകൂടി ചോക്ലേറ്റു തിന്നാം...!!!

ചോക്ലേറ്റ് കൊതിയന്മാര്‍ക്ക് തിരിച്ചടിയായി ശാസ്ത്രലോകത്ത് നിന്ന് പുതിയ വാര്‍ത്ത ചോക്ലേറ്റുകള്‍ക്ക് ഇനി അധികം ആയുസില്ലെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍പറയുന്നു.ഇനി ഏകദേശം 30 വര്‍ഷം മാത്രമായിരിക്കും ചോക്ലേറ്റുകള്‍ക്ക് ആയുസ്.2050 ആകുമ്പോഴേക്കും ഭൂമിയില് നിന്ന് ചോക്ലേറ്റ് അപ്രതൃക്ഷമാകുമെന്നാണ് നിഗമനം മറ്റൊന്നുമല്ല കൊക്കൊ മരത്തിന്റെ നാശമാണ് ചോക്ലേറ്റിന്റെ തുടച്ചുമാറ്റത്തിന് കാരണമാകുന്നു. ആഗോള താപനവും വരണ്ട കാലാവസ്ഥയും കൊക്കൊ മരത്തിനു ഭീഷണിയായി മാറുന്നു.അനുദിനം വര്‍ദ്ധിച്ചുവരുന്ന ചൂട് മണ്ണിലെ ഈര്‍പ്പം കുറയ്ക്കുമ്പോള്‍ 2050-ഓടെ ലോകത്തെ പല പ്രദേശങ്ങളിലെയും മണ്ണ് ഊഷരമായി, കൊക്കോ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയില്ലാത്തവയാവും. പുറമേ രോഗങ്ങളും കൊക്കോ മരത്തിന്റെ ആയുസ്സിന് ഭീഷണിയാവുന്നു.ജീന്‍ എഡിറ്റിങ് സങ്കേതികവിദ്യയായ സി.ആര്‍.ഐ.എസ്.പി.ആര്‍. (ക്രിസ്പര്‍) ഉപയോഗിച്ച് പാരിസ്ഥിതിക വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുന്ന കൊക്കോചെടികളെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ പരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും മിഠായിക്കമ്പനി മാഴ്സും ചേര്‍ന്ന് സഹകരിച്ചാണ് ഇതില്‍ പരീക്ഷണം നടത്തുന്നത്.പരീക്ഷണം വിജയിച്ചാല്‍ നമുക്ക് ആശ്വസിക്കാം