ദ്വീപ് ഉണ്ടായ കഥ...???

ദ്വീപുകള്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അഗ്നിപര്‍വ്വതത്തില്‍ നിന്ന് ദ്വീപ് രൂപപ്പെടുന്നതിന്റെ വീഡിയോ പുറത്തുവിട്ട് നാസ.പസഫിക് സമൂദ്രത്തിലെ ഹങ്ക തൊങ്ക-ഹങ്ക ഹവായ് എന്ന് പേരിട്ടിരിക്കുന്ന ദ്‌വീപിന്റെ രൂപീകരണ ദൃശ്യങ്ങളാണ് നാസ ക്രോഡീകരിച്ച് പുറത്തുവിട്ടിരിക്കുന്നത്, 2014 ഡിസംബര്‍ മുതല്‍ 2015 ജനുവരി വരെയാണ് അഗ്നിപര്‍വ്വതം അവസാനം പുറത്തേക്കൊഴുകിയത്. ലാവാവശിഷ്ടം സമുദ്രനിരപ്പിനു മുകളില്‍ ഏതാനും മാസം നിലനില്‍ക്കുമെന്ന കണക്കൂട്ടലിലായിരുന്നു ഗവേഷര്‍.എന്നാല്‍ പുതിയ ഉപഗ്രഹ നിരീക്ഷണത്തിലൂടെ ഇത് ആറ് വര്‍ഷം മുതല്‍ 30 വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.ദ്വീപ് രൂപീകരണത്തെ കുറിച്ചുളള നാസ ഗേവേഷകരുടെ കണ്ടെത്തലുകള്‍ ചൊവ്വ പര്യവേഷണത്തിന് ഊര്‍ജ്ജ പകരുന്നതാകുന്നു