ആ നിഗൂഢ സിഗ്നലുകളെവിടെ നിന്ന്...????

ബഹിരാകാശത്ത് നിന്നെത്തുന്ന നിഗൂഢ സിഗ്നലുകളെ കുറിച്ച് വെളിപ്പെടുത്തലുമായി ഗവേഷകര്‍ ബഹിരാകാശത്ത് നിന്നെത്തുന്ന ചില നിഗൂഡ സിഗ്നലുകള്‍ അവയുടെ ഉറവിടത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍.2007 മുതല്‍ തന്നെ പ്രപഞ്ചത്തിലെ ഏതോ കോണില്‍ നിന്നെത്തുന്ന എഫ്ആര്‍ബി അഥവ ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ഗവേഷകര്‍ക്ക് ഉത്തരമില്ലാത്ത ചോദ്യമായിരുന്നു.ഈ നിഗൂഡ സിഗ്നലുകളെ കുറിച്ച് ഇപ്പോഴിതാ പുതിയ വിവരങ്ങളുമായി ഗവേഷകര്‍ രംഗത്ത്.സിഗ്നല്‍ സ്രോതസിനെ സംബന്ധിച്ചാണ് പുതിയ കണ്ടെത്തല്‍.3 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള തിരിച്ചറിയാനാകാത്തൊരു സ്രോതസില്‍ നിന്നാണ് ഈ വികിരണങ്ങളെത്തുന്നത്രെ.നേരത്തെ ഉണ്ടായതിനെക്കാള്‍ 500 മടങ്ങ് ശക്തിയേറിയ വികിരണങ്ങളാണ് സെക്കന്‍ഡിലൊരംശംകൊണ്ട് ഇപ്പോള്‍ ഭൂമിയിലേക്കെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു സൂര്യനില്‍ നിന്നും ഒരു ദിവസം കൊണ്ടെത്തുന്ന ഊര്‍ജ്ജത്തെക്കാള്‍ കൂടുതലാണിത്.ഇതുവരെ നാം കണ്ടെത്താത്ത ഏതോ വസ്തുവാണ് സിഗ്നലുകള്‍ പുറത്തുവിടുന്നതത്രെ.ഇലക്ട്രോണിക് കണങ്ങളിലൂടെ ഇത്തരം വികിരണങ്ങള്‍ കടന്നുപോയാല്‍ അവയുടെ ദിശമാറ്റാന്‍ പോലും ഇവയ്ക്ക് കഴിവുണ്ടെന്നും ഗവേഷകര്‍.പ്യൂട്ടോറിക്കോയിലെ എയ്‌റോബോ ഒബ്‌സര്‍വേറ്ററിയിലേയും വെസ്റ്റ് വിര്‍ജീനയിലെ ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയിലെയും ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് പുതിയ കണ്ടെത്തലുകള്‍.പ്രപഞ്ചത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുെട വിലയിരുത്തല്‍